കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയുടെ വിജയം സുനിശ്ചിതമാക്കാൻ ബഹ്‌റൈൻ യു.ഡി.എഫ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
കുറ്റ്യാടി നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ വിജയത്തിനായി ബഹ്‌റൈനിൽ വിപുലമായ തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. മനാമയിൽ നടന്ന യോഗം കെ.പി മുസ്തഫ തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. നിലവിലെ വെല്ലുവിളികൾക്കിടയിലും പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനും കുടുംബങ്ങൾ സന്ദർശിച്ച് വോട്ടുകൾ ഉറപ്പിക്കാനുമുള്ള വിപുലമായ കർമ്മപദ്ധതികൾക്കാണ് യോഗം രൂപം നൽകിയത്. പി.കെ ഇസ്ഹാഖ് വില്ല്യാപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.പി ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ് തോടന്നൂർ, ഉസ്മാൻ ടിപ്പ് ടോപ്പ്, ഷാഫി വേളം എന്നിവർ സംസാരിച്ചു. ഖാസിം കോട്ടപ്പള്ളി സ്വാഗതവും പി.എം.എ ഹമീദ് അരൂർ നന്ദിയും രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാജിദ് മടവത്ത് ചെയർമാനായും ഖാസിം കോട്ടപ്പള്ളി കൺവീനറായും പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രമോദ് കോട്ടപ്പള്ളി ട്രഷററായും പി.എം.എ ഹമീദ് അരൂർ കോഡിനേറ്ററായും ചുമതലയേറ്റു. കെ.പി മുസ്തഫ, എ.പി ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി തുടങ്ങി പത്തോളം മുതിർന്ന നേതാക്കളെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. കൂടാതെ സഹീർ വില്ല്യാപ്പള്ളി, മുനീർ പിലാക്കൂൽ, രവീന്ദ്രൻ നടേമ്മൽ എന്നിവരുൾപ്പെടെ പത്തൊൻപത് പേരെ വൈസ് ചെയർമാന്മാരായും ജമാൽ കല്ലുംപുറം, മുഹമ്മദ് ഇ.കെ തുടങ്ങി ഒൻപത് പേരെ കൺവീനർമാരായും യോഗം നിശ്ചയിച്ചു.
czczc



