ഇറാനുമായി സമാധാന ചർച്ച; മിഡിൽ ഈസ്റ്റിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അഞ്ച് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ട്രംപിന്റെ ഉത്തരവ്


പ്രദീപ് പുറവങ്കര

വാഷിംഗ്ടൺ: ലോകത്തെ മുൾമുനയിൽ നിർത്തിയ മിഡിൽ ഈസ്റ്റ് സംഘർഷത്തിന് അപ്രതീക്ഷിത വഴിത്തിരിവ്. ഇറാനുമായുള്ള ശത്രുത പൂർണ്ണമായും അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇതിന്റെ ഭാഗമായി വരാനിരുന്ന സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകൾ അതീവ ഫലപ്രദമായിരുന്നുവെന്നും മേഖലയിലെ യുദ്ധാന്തരീക്ഷത്തിന് ശാശ്വതമായ പരിഹാരം കാണാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും പവർ പ്ലാന്റുകൾക്കും നേരെയുള്ള എല്ലാവിധ സൈനികാക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാൻ 'ഡിപ്പാർട്ട്‌മെന്റ് ഓഫ് വാറിന്' ട്രംപ് നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ ചർച്ചകളുടെ പുരോഗതിയും അനുകൂലമായ അന്തരീക്ഷവും കണക്കിലെടുത്താണ് ഈ നിർണ്ണായക തീരുമാനം. വരും ദിവസങ്ങളിലും ഈ ചർച്ചകൾ തുടരുമെന്നും, അതിന്റെ വിജയത്തെ അടിസ്ഥാനമാക്കിയായിരിക്കും സമാധാന ഉടമ്പടിയിലെ തുടർന്നുള്ള നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനത്തിലേക്കുള്ള ഈ വാതിൽ ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

article-image

dsfgsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed