പശ്ചിമേഷ്യൻ യുദ്ധം: ലോകം കടുത്ത വാതക പ്രതിസന്ധിയിലേക്ക്


ഷീബ വിജയൻ

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആഗോളതലത്തിൽ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ 'റാസ് ലഫാൻ' പ്ലാന്റിന് നേരെയുണ്ടായ ആക്രമണം വാതക വിതരണത്തെ താറുമാറാക്കിയിരിക്കുകയാണ്. ഒരു ആഴ്ച ഈ പ്ലാന്റ് അടച്ചിടുന്നത് സിഡ്‌നി നഗരത്തിലെ വീടുകൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ ഊർജ്ജത്തിന് തുല്യമായ നഷ്ടമാണ് ഉണ്ടാക്കുന്നത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒഴുകുന്ന ഇന്ധനത്തിന്റെ പ്രധാന സ്രോതസ്സായ ഖത്തറിലെ പ്ലാന്റുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായാൽ അത് ആഗോള വിപണിയെ തകിടം മറിക്കും. വരും വർഷങ്ങളിൽ ഇത് ലോകമെമ്പാടും വലിയ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് രാജ്യാന്തര സമൂഹം.

article-image

cdsadsaasdsad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed