ഇറാനെതിരെ ആണവ അന്തർവാഹിനി വിന്യസിച്ച് ബ്രിട്ടൻ; മേഖലയിൽ യുദ്ധഭീതി ശക്തം


ഷീബ വിജയൻ

പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രിട്ടൻ തങ്ങളുടെ അത്യാധുനിക ആണവ അന്തർവാഹിനിയായ എച്ച്.എം.എസ് ആൻസൺ വടക്കേ അറബിക്കടലിൽ വിന്യസിച്ചു. ടോമഹോക്ക് ക്രൂയിസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ഈ അന്തർവാഹിനി വഴി ഏത് നിമിഷവും ഇറാന് നേരെ ആക്രമണം നടത്താൻ ബ്രിട്ടന് സാധിക്കും. സഖ്യകക്ഷികൾക്ക് നേരെ ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടൻ തങ്ങളുടെ നിലപാട് കടുപ്പിച്ചത്. അമേരിക്കൻ സൈനികർക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള അനുമതിയും ഇതിനോടകം നൽകിക്കഴിഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ നേരിട്ട് ഉത്തരവ് നൽകിയാൽ മാത്രമേ അന്തർവാഹിനിയിൽ നിന്നുള്ള ആക്രമണം ഉണ്ടാവുകയുള്ളൂ. അതേസമയം, ഹുർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിലെ യുഎസ്-ഇസ്രായേൽ നീക്കങ്ങളിൽ ഇറാനിൽ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

article-image

dszasdaswas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed