പുതുച്ചേരിയിൽ 30 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടി.വി.കെ.


ശാരിക

പുതുച്ചേരി: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയൽസംസ്ഥാനമായ പുതുച്ചേരിയിൽ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം . പുതുച്ചേരിയിലെ ആകെയുള്ള 30 നിയമസഭാ സീറ്റുകളിലും ടി.വി.കെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ മുന്നണി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതുച്ചേരിയിൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വിജയ് കരുത്തുകാട്ടുന്നത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എൻ.ആർ.സി പത്തും ബിജെപി ആറും സീറ്റുകൾ നേടിയിരുന്നു. ഡിഎംകെയും കോൺഗ്രസും ആറ് വീതം സീറ്റുകളാണ് നേടിയിരുന്നത്. ഏപ്രിലിൽ നടക്കുന്ന വോട്ടെടുപ്പിൽ ഈ മുന്നണികളെ വെല്ലുവിളിച്ചാണ് വിജയ്‌യുടെ പാർട്ടിയുടെ കടന്നുവരവ്.

ഏപ്രിൽ 9-നാണ് പുതുച്ചേരിയിലെ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾക്കൊപ്പം മേയ് 4-ന് പുതുച്ചേരിയിലെയും ഫലം പുറത്തുവരും. പുതുച്ചേരിയിലെ ജനവിധി തമിഴ്‌നാട്ടിൽ വിജയ്‌യുടെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

article-image

xzcxzxz

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed