ഇറാൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ആശങ്ക


ശാരിക

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ആഗോള എണ്ണ വിതരണത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മോദി വ്യക്തമാക്കി.

മേഖലയിലെ ഊർജ്ജ സ്രോതസ്സുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈദ്, നവറൂസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ സമാധാനം തിരിച്ചുവരട്ടെയെന്ന് മോദി ആശംസിച്ചു. യുദ്ധം തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ഇരു നേതാക്കളും സംസാരിക്കുന്നത്. അതേസമയം, യുദ്ധം അവസാനിക്കുന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകുന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

article-image

cbncvn

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed