ആഭ്യന്തര വിമാന നിരക്കിലെ നിയന്ത്രണം പിൻവലിച്ചു; യാത്രക്കാർക്ക് ആശ്വാസം
ഷീബ വിജയൻ
രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ സാധാരണ നിലയിലായതോടെ ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുന്നു. മാർച്ച് 23 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഉണ്ടായ വിമാന റദ്ദാക്കലുകളെത്തുടർന്ന് നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഉയർന്ന പരിധി നിശ്ചയിച്ചിരുന്നത്. നിയന്ത്രണം നീക്കിയെങ്കിലും വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കരുതെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഡി.ജി.സി.എ നിരക്കുകൾ നിരന്തരം നിരീക്ഷിക്കുമെന്നും സുതാര്യത ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
rw3eerweqrweqw



