പശ്ചിമേഷ്യൻ സംഘർഷം: ആറ് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര നീക്കം
പ്രദീപ് പുറവങ്കര
പശ്ചിമേഷ്യയിൽ മൂന്നാഴ്ചയായി തുടരുന്ന സംഘർഷങ്ങളിൽ ഇതുവരെ ആറ് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ ഒരാളും, ഒമാനിലെ വ്യാവസായിക മേഖലയിലുണ്ടായ ആക്രമണത്തിൽ രണ്ടുപേരും കൊല്ലപ്പെട്ടു. ഇതിനുപുറമെ മേഖലയിലെ ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർ കൂടി മരിച്ചതായും ഒരാളെ കാണാതായതായും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അസീം മഹാജൻ അറിയിച്ചു.
സംഘർഷ മേഖലയിലുള്ള ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. യാത്രാതടസ്സങ്ങൾ പരിഹരിക്കാനായി കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം മുപ്പതിനായിരത്തോളം പ്രവാസികൾ ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിയതായും മന്ത്രാലയം വ്യക്തമാക്കി.
gsdfg



