ബംഗാളിൽ അപ്രഖ്യാപിത രാഷ്ട്രപതി ഭരണം: കേന്ദ്രത്തിനെതിരെ മമത ബാനർജി


ശാരിക

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയും കേന്ദ്ര സർക്കാരും ചേർന്ന് അപ്രഖ്യാപിത രാഷ്ട്രപതി ഭരണമാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. തിരഞ്ഞെടുപ്പിന് ശേഷം എൻആർസി, സെൻസസ് എന്നിവയിലൂടെ ജനങ്ങളുടെ പൗരത്വം തട്ടിയെടുക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രവുമായി ചേർന്ന് പ്രവർത്തിച്ച് സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം തകർക്കുകയാണെന്നും ഭരണപരമായ അഴിച്ചുപണികൾ ഇതിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കാനും, ഉത്തർ ബംഗാളിനെ വേർപ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കാനും നീക്കമുണ്ടെന്നും മമത കുറ്റപ്പെടുത്തി.

രാജ്യത്ത് ഭരണഘടനാപരമായ നീതി ലഭ്യമല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത് വ്യവസായികൾക്ക് വേണ്ടിയാണെന്നും ആരോപിച്ച മമത, മോദി ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

 

article-image

asff

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed