ഇറാന്റെ സൈനിക ശേഷി തകർത്തു; ദൗത്യം ഉടൻ അവസാനിക്കുമെന്ന് അമേരിക്ക
പ്രദീപ് പുറവങ്കര
വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലും ഒരുവശത്തും ഇറാൻ മറുവശത്തുമായി മൂന്നാഴ്ചയായി തുടരുന്ന യുദ്ധം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറാനിലെ യുഎസ് സൈനിക ദൗത്യം ഉടൻ പൂർത്തിയാകുമെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയത് യുദ്ധത്തിന്റെ സമയക്രമത്തെ ബാധിച്ചിട്ടുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ സൈന്യത്തിന്റെ നട്ടെല്ല് ഒടിച്ചതായാണ് വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്. ഇറാന്റെ നാവികസേനയും വ്യോമസേനയും പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും, അവർക്ക് ഇനി റഡാർ സംവിധാനങ്ങളോ വ്യോമ പ്രതിരോധ സംവിധാനങ്ങളോ അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സൈനിക നേതൃത്വവും ഇല്ലാതായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ നിന്നുള്ള പിന്മാറ്റം ഉടൻ ഉണ്ടാകുമെങ്കിലും, സൈനിക നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കാൻ രാജ്യം സജ്ജമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുദ്ധം തുടരുന്നതിനായി വൻ തുക അമേരിക്ക നീക്കിവെക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാഖിലെയും പരിസരത്തെയും യുദ്ധ പ്രവർത്തനങ്ങൾക്കായി 200 ബില്യൺ ഡോളറിലധികം (ഏകദേശം 16 ലക്ഷം കോടി രൂപ) കോൺഗ്രസിനോട് ആവശ്യപ്പെടാൻ പ്രതിരോധ വകുപ്പ് വൈറ്റ് ഹൗസിനോട് നിർദ്ദേശിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
adsadsasas



