സുരക്ഷാ ജാഗ്രത: ബഹ്‌റൈനിൽ പൊതുസ്ഥലങ്ങളിലെ കൂട്ടംകൂടലുകൾക്ക് നിരോധനം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന് നേരെ ഉണ്ടായ ഇറാൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ബഹ്‌റൈൻ സിവിൽ ഡിഫൻസ് കൗൺസിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ പൗരന്മാരുടെയും താമസക്കാരുടെയും ജീവന് വലിയ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ നടപടി.
രാജ്യത്തെ തെരുവുകളിലും പൊതുചതുരങ്ങളിലും (Public Squares) ആളുകൾ കൂട്ടംകൂടുന്നത് സിവിൽ ഡിഫൻസ് കൗൺസിൽ നിരോധിച്ചു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും സിവിൽ പ്രൊട്ടക്ഷൻ നടപടികൾ ശക്തമാക്കുന്നതിനുമാണ് ഈ തീരുമാനം. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സംരക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
aa


