ജാഗ്രത: യുദ്ധസമയത്ത് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: യുദ്ധസമയത്തോ അടിയന്തര സാഹചര്യങ്ങളിലോ സംഭവസ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
യുദ്ധസമയത്ത് ചിത്രീകരണങ്ങൾ നിരോധിച്ചിരിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തേത് ഇത്തരം ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോകൾ ഒരു സംഭവത്തിന്റെ കൃത്യമായ സ്ഥാനം ശത്രുക്കൾക്ക് വെളിപ്പെടുത്തി നൽകുമെന്നതാണ്. കാരണമാകും.
രണ്ടാമതായി ശത്രുക്കൾക്ക് തങ്ങളുടെ ആക്രമണം എത്രത്തോളം വിജയിച്ചു എന്ന് വിലയിരുത്താനും മറ്റൊരു ആക്രമണം ആവശ്യമാണോ എന്ന് തീരുമാനിക്കാനും ഇത്തരം ദൃശ്യങ്ങൾ സഹായിക്കും.
മൂന്നാമതായി ചിത്രങ്ങൾ വഴി രാജ്യത്തിന്റെ ആയുധങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, സൈനിക ഉപകരണങ്ങൾ എന്നിവയുടെ വിവരങ്ങൾ ശത്രുക്കൾക്ക് ലഭിക്കുന്നു.
നാലാമതായി സൈനികരുടെ ചലനങ്ങളും സ്ഥാനങ്ങളും തിരിച്ചറിയാൻ ഇത്തരം ദൃശ്യങ്ങൾ ശത്രുക്കളെ സഹായിക്കുന്നു.
അഞ്ചാമതായി സുരക്ഷാ സേനയോ അടിയന്തര വിഭാഗങ്ങളോ എത്ര വേഗത്തിലാണ് ഒരു സംഭവത്തോട് പ്രതികരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇത് ഇടയാക്കും. ഇതോടൊപ്പം ദൃശ്യങ്ങൾ പ്രചരിക്കുന്നത് വഴി അതേ സ്ഥലം വീണ്ടും ലക്ഷ്യം വെക്കാൻ ശത്രുക്കൾക്ക് സാധിക്കും. ഇത് സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്നു.
ഇത്തരം ദൃശ്യങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനോ ജനങ്ങളുടെ മാനസികാവസ്ഥയെ സ്വാധീനിക്കാനോ ഇത്തരം ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.
രാജ്യത്തിന്റെ സുരക്ഷയും സമാധാനവും നിലനിർത്തുന്നതിനായി ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യമായ ചിത്രീകരണങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
aa


