ജാഗ്രത: ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബറിന് തകരാർ സംഭവിച്ചെന്ന പ്രചരണം വ്യാജം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന്റെ സാമ്പത്തിക സിരാകേന്ദ്രമായ ഫിനാൻഷ്യൽ ഹാർബറിന് നേരെ ആക്രമണം നടന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. ഫിനാൻഷ്യൽ ഹാർബറിന് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് വരുത്തിത്തീർക്കുന്ന രീതിയിലുള്ള എഡിറ്റ് ചെയ്ത ചിത്രങ്ങളും തെറ്റായ വിവരങ്ങളുമാണ് നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

രാജ്യത്ത് ഭീതി പടർത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇത്തരം വ്യാജപ്രചരണങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്. നിലവിൽ ഫിനാൻഷ്യൽ ഹാർബർ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ സുരക്ഷിതമാണെന്നും അവിടുത്തെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ഉറവിടമില്ലാത്ത ചിത്രങ്ങളോ ദൃശ്യങ്ങളോ ഷെയർ ചെയ്യരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed