റമദാനിൽ വിലക്കയറ്റം തടയും; വിപണിയിൽ കർശന നിരീക്ഷണവുമായി ബഹ്‌റൈൻ സർക്കാർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനും വിപണിയിൽ വിലസ്ഥിരത ഉറപ്പാക്കാനും എല്ലാ നടപടികളും സ്വീകരിച്ചതായി ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രോ പാർലമെന്റിനെ അറിയിച്ചു. രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യശേഖരം ഉണ്ടെന്നും വിപണികളിൽ മികച്ച ഡിസ്‌കൗണ്ടുകൾ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിൽ എം.പിമാരായ മുഹമ്മദ് അൽ അഹമ്മദ്, ലുൽവ അൽ റുമൈഹി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

റമദാൻ കാലത്ത് സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ മന്ത്രാലയം കർശന നിരീക്ഷണം നടത്തും. ഇതിന്റെ ഭാഗമായി 'കൺസ്യൂമർ ഫ്രണ്ട്' പദ്ധതി വഴി 38 ശതമാനം വരെ വിലക്കിഴിവ് ഉറപ്പാക്കും. ഉപഭോക്തൃ ബോധവൽക്കരണ പരിപാടികളുടെ ഫലമായി മുൻ വർഷങ്ങളെ അപേക്ഷിച്ച് പരാതികളുടെ എണ്ണത്തിൽ 16.3 ശതമാനം കുറവുണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. 2025-ൽ മാത്രം വിപണികളിൽ 60,000-ത്തിലധികം പരിശോധനകൾ മന്ത്രാലയം നടത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആവശ്യമെങ്കിൽ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഉപഭോക്തൃ സംരക്ഷണത്തിനായി പുതിയ നീക്കങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്. മാറുന്ന വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലാണ്. ഉപഭോക്താക്കളുടെ പരാതികൾ മന്ത്രാലയത്തിൽ എത്തുന്നതിന് മുൻപ് തന്നെ പരിഹരിക്കാനായി പ്രമുഖ സേവന ദാതാക്കളുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ ആഘോഷ വേളകളിൽ ഓഫറുകളും പ്രമോഷനുകളും നടത്തുന്ന സ്ഥാപനങ്ങളെ നിശ്ചിത ഫീസുകളിൽ നിന്ന് ഒഴിവാക്കാനും തീരുമാനമായി. പൂഴ്ത്തിവെപ്പും അന്യായമായ വിലക്കയറ്റവും തടയുന്നതിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് പ്രയാസമില്ലാതെ റമദാൻ ആഘോഷിക്കാൻ കഴിയുമെന്ന് മന്ത്രി ഉറപ്പുനൽകി.

article-image

dfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed