കേരളം വിനോദസഞ്ചാര ഭൂപടത്തിൽ ചരിത്രനേട്ടത്തിലേക്ക്; 2025-ൽ എത്തിയത് 2.58 കോടി സഞ്ചാരികൾ
ഷീബ വിജയൻ
തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ വീണ്ടും റെക്കോർഡ് നേട്ടം. 2025-ൽ ആകെ 2.58 കോടി (2,58,80,365) വിനോദസഞ്ചാരികൾ കേരളം സന്ദർശിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 2024-നെ അപേക്ഷിച്ച് ഏകദേശം 28.9 ലക്ഷം സഞ്ചാരികളുടെ വർദ്ധനവാണ് ഉണ്ടായത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 12.46 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത് ഇടുക്കി ജില്ലയിലാണ് (46.7 ലക്ഷം). എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് തൊട്ടുപിന്നിൽ. വിദേശ സഞ്ചാരികളുടെ കാര്യത്തിൽ 8.21 ലക്ഷം പേർ കേരളത്തിലെത്തി. ബ്രിട്ടൻ, അമേരിക്ക, ജർമ്മനി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. വിദേശികളുടെ വരവിൽ എറണാകുളം ജില്ലയാണ് മുന്നിൽ നിൽക്കുന്നത്.
മലബാർ മേഖലയിലെ ടൂറിസം വികസനം, മികച്ച റോഡുകൾ, റസ്റ്റ് ഹൗസുകളുടെ നവീകരണം എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മന്ത്രി വ്യക്തമാക്കി. ഉടൻ തന്നെ കേരളം ഒരു സമ്പൂർണ്ണ ടൂറിസം സ്റ്റേറ്റായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
adsdsades


