പ്രിയങ്ക ചോപ്ര ഇന്ത്യയുടെ അഭിമാനം; ഹാർവാർഡ് കോൺഫറൻസിൽ പ്രശംസയുമായി ശശി തരൂർ


ഷീബ വിജയൻ
ബോസ്റ്റൺ: ആഗോള വേദികൾ കീഴടക്കിയ നടി പ്രിയങ്ക ചോപ്ര ഇന്ത്യയുടെ അഭിമാനമാണെന്ന് ശശി തരൂർ എംപി. ഹാർവാർഡ് സർവകലാശാലയിൽ നടന്ന ഹാർവാർഡ് ഇന്ത്യ കോൺഫറൻസിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തപ്പോഴായിരുന്നു തരൂരിന്റെ പ്രശംസ. പ്രിയങ്കയുടെ ബുദ്ധിയെയും സൗന്ദര്യത്തെയും പ്രശംസിച്ച് തരൂർ എക്സിൽ കുറിച്ച കുറിപ്പിന്, തരൂരിന്റെ പ്രസംഗങ്ങൾ എന്നും ആരാധനയോടെയാണ് കേട്ടിട്ടുള്ളതെന്ന് പ്രിയങ്കയും മറുപടി നൽകി.

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന 13,000 കോടി ബജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രിയങ്ക ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. പൃഥ്വിരാജ് സുകുമാരൻ, മഹേഷ് ബാബു എന്നിവരും അണിനിരക്കുന്ന ഈ ചിത്രം 2027-ൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

article-image

asddeffds

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed