ഷൂസിനുള്ളിൽ ബ്ലൂടൂത്ത്, പുറത്ത് ഉത്തരവുമായി സംഘം; ഗേറ്റ് പരീക്ഷയിൽ കോപ്പിയടി, 6 പേർ അറസ്റ്റിൽ
ഷീബ വിജയൻ
റായ്പൂർ: എഞ്ചിനീയറിംഗ് ബിരുദധാരികൾക്കായുള്ള 'ഗേറ്റ്' (GATE) പരീക്ഷയിൽ സിനിമയെ വെല്ലുന്ന രീതിയിൽ കോപ്പിയടിക്കാൻ ശ്രമിച്ച ആറുപേർ ഛത്തീസ്ഗഢിൽ അറസ്റ്റിലായി. ഹരിയാന സ്വദേശികളായ സംഘം ഷൂസിനുള്ളിലും ചെവിയിലും അതീവ സൂക്ഷ്മമായ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഒളിപ്പിച്ചാണ് പരീക്ഷാ ഹാളിലെത്തിയത്. പരീക്ഷാ കേന്ദ്രങ്ങളിൽ ഷൂസ് അനുവദനീയമാണെന്ന സുരക്ഷാ വീഴ്ചയാണ് ഇവർ മുതലെടുത്തത്.
പരീക്ഷ തുടങ്ങിയ ശേഷം ശുചിമുറിയിൽ പോകാനെന്ന വ്യാജേന പുറത്തിറങ്ങി ബ്ലൂടൂത്ത് ഓണാക്കി പുറത്തുള്ള സഹായികളുമായി ബന്ധപ്പെടാനായിരുന്നു ഇവരുടെ പദ്ധതി. ചോദ്യങ്ങൾ പുറത്തെത്തിച്ച് ഗൂഗിൾ വഴി ഉത്തരങ്ങൾ കണ്ടെത്താനായി പുറത്ത് പ്രത്യേക സംഘം തന്നെ കാത്തുനിന്നിരുന്നു. എന്നാൽ രഹസ്യവിവരത്തെത്തുടർന്ന് നിരീക്ഷണം നടത്തിയിരുന്ന പോലീസ് പരീക്ഷാ കേന്ദ്രത്തിന് സമീപത്തുനിന്നും ഹാളിൽ നിന്നുമായി പ്രതികളെ പിടികൂടി. ഇവരിൽ നിന്ന് എട്ട് മൊബൈലുകളും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു.
zscdvxvfxbfvx


