ജനനായകൻ' ഉടൻ എത്തില്ല; വിജയ് ചിത്രം തിരഞ്ഞെടുപ്പിന് ശേഷം


ഷീബ വിജയൻ

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' റിലീസ് വീണ്ടും വൈകുന്നു. സെൻസർ ബോർഡുമായുള്ള നിയമപോരാട്ടം തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 30-ന് ചിത്രം എത്തില്ലെന്ന് കനേഡിയൻ വിതരണക്കാരായ യോർക്ക് സിനിമാസ് സ്ഥിരീകരിച്ചു. ഇതോടെ ചിത്രം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമേ തിയേറ്ററുകളിൽ എത്തുകയുള്ളൂ എന്ന് ഉറപ്പായി. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകാൻ വിതരണക്കാർ തിയേറ്ററുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന കോടതി ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീൽ നിലവിൽ സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതും റിലീസിന് നിയമക്കുരുക്കാകും. വിജയ് പൂർണ്ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഇതിനെ നോക്കിക്കാണുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ തുടങ്ങിയവരും വേഷമിടുന്നുണ്ട്.

article-image

wdawadqwqwa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed