250-ലേറെ വിഭവങ്ങളുമായി ബഹ്‌റൈനിൽ 'മരം ബ്രദേഴ്‌സി'ന്റെ രുചിയുത്സവം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് പുതിയൊരു രുചി അനുഭവം സമ്മാനിച്ച് 'മരം ബ്രദേഴ്‌സ്' സംഘടിപ്പിച്ച ട്രഡീഷണൽ ഫുഡ് ഫെസ്റ്റിവൽ ശ്രദ്ധേയമായി. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ നീളുന്ന വൈവിധ്യമാർന്ന 250-ൽ പരം പരമ്പരാഗത വിഭവങ്ങളാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായത്.

article-image

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ ജില്ലകളിലെ തനതായ വിഭവങ്ങൾ ഒരു കുടക്കീഴിൽ അണിനിരന്നപ്പോൾ പ്രവാസി മലയാളികൾക്ക് അത് ഗൃഹാതുരത്വമുണർത്തുന്ന അനുഭവമായി. പങ്കെടുത്ത കുടുംബങ്ങൾ തന്നെ തയാറാക്കി അവതരിപ്പിച്ച 250-ലധികം വിഭവങ്ങൾ, ഗുണമേന്മയിലും വൈവിധ്യത്തിലും ബഹ്‌റൈനിലെ മുൻപുള്ള ഭക്ഷണമേളകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കി. ഫുഡ് ഫെസ്റ്റിവൽ വൻ വിജയമാക്കി മാറ്റിയ എല്ലാ കുടുംബങ്ങൾക്കും സഹകരിച്ചവർക്കും പ്രോഗ്രാം കൺവീനർ ഷാജി മൂതലയും മരം ബ്രദേഴ്‌സും നന്ദി രേഖപ്പെടുത്തി.

article-image

sfsdfs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed