അർബുദ ചികിത്സയിൽ വിപ്ലവവുമായി നാനോ ടെക്‌നോളജി; പുതിയ കണ്ടെത്തലുമായി അബൂദബി ഗവേഷകർ


ഷീബ വിജയൻ
അബൂദബി: അർബുദം തിരിച്ചറിയാനും ചികിത്സിക്കാനും സഹായിക്കുന്ന അത്യാധുനിക പ്രകാശാധിഷ്ഠിത നാനോ ടെക്‌നോളജി ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബൂദബിയിലെ ഗവേഷകർ വികസിപ്പിച്ചു. കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികളെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറഞ്ഞതും കൂടുതൽ കൃത്യതയുള്ളതുമായ ചികിത്സാ രീതിയാണിത്.

ശരീരത്തിലെ അസ്ഥികളിലും പല്ലുകളിലും കാണപ്പെടുന്ന ഹൈഡ്രോസൈപറ്റൈറ്റ് എന്ന ധാതുവിൽ നിന്നാണ് ഈ നാനോ കണങ്ങൾ വികസിപ്പിച്ചെടുത്തത്. ഇൻഫ്രാറെഡ് പ്രകാശം ഉപയോഗിച്ച് ട്യൂമറുകളെ ചൂടാക്കി നശിപ്പിക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ മറ്റ് കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ അർബുദ കോശങ്ങളെ മാത്രം ഇല്ലാതാക്കാൻ സാധിക്കും. ട്യൂമറുകളെ കൃത്യമായി കണ്ടെത്താനും ചികിത്സയുടെ ഫലം തത്സമയം നിരീക്ഷിക്കാനും ഈ നാനോ കണങ്ങൾ ഡോക്ടർമാരെ സഹായിക്കുമെന്ന് പഠനസംഘം വ്യക്തമാക്കി.

article-image

dfvddfsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed