എൻ.സി.പിയിൽ ഐക്യനീക്കം: പവാർ കുടുംബത്തിലെ ഭിന്നതകൾ പരിഹരിച്ചതായി അജിത് പവാർ


ഷീബ വിജയൻ

മഹാരാഷ്ട്രയിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ (എൻ.സി.പി) ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായും കുടുംബം ഒന്നായതായും ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. ഇരുവിഭാഗത്തിലെയും പ്രവർത്തകർ പാർട്ടി ഒന്നാകാൻ ആഗ്രഹിക്കുന്നുവെന്നും നിലവിൽ രണ്ട് എൻ.സി.പിയും ഒന്നാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. പാർട്ടിയുടെ സ്ഥാപകനായ ശരദ് പവാറുമായുള്ള അജിത് പവാറിന്റെ ഭിന്നതയെത്തുടർന്ന് രണ്ടുവർഷം മുൻപാണ് എൻ.സി.പി പിളർന്നത്. നിലവിൽ പിമ്പ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ഒന്നിച്ചു മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ കുടുംബത്തിലെ പ്രശ്നങ്ങൾ തീർന്ന കാര്യം ശരിവെച്ചെങ്കിലും അജിത് പവാറുമായുള്ള രാഷ്ട്രീയ സഖ്യത്തിന്റെ കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.

article-image

dfsdesfdfsdfs

article-image

erswtreerwerwew

You might also like

  • Lulu Exchange
  • Straight Forward

Most Viewed