അതിഥികളുടെ സ്വകാര്യത ലംഘിച്ചു: ആഡംബര ഹോട്ടലിന് 10 ലക്ഷം രൂപ പിഴ
ഷീബ വിജയൻ
ഹോട്ടൽ മുറിയിൽ താമസിച്ചിരുന്ന അതിഥികളുടെ സ്വകാര്യത ലംഘിച്ചതിന് ഉദയ്പൂരിലെ 'ദി ലീലാ പാലസ്' ഹോട്ടലിന് ചെന്നൈ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 10 ലക്ഷം രൂപ പിഴ ചുമത്തി. ചെന്നൈ സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയിലാണ് ഈ നടപടി. മുറിക്കുള്ളിൽ അതിഥികൾ ഉണ്ടായിരിക്കെ മാസ്റ്റർ കീ ഉപയോഗിച്ച് ഹൗസ് കീപ്പിംഗ് ജീവനക്കാരൻ അകത്തുകയറി എന്നതാണ് കേസ്. മുറി വൃത്തിയാക്കണ്ട എന്ന് ദമ്പതികൾ പറഞ്ഞിട്ടും അത് അവഗണിച്ച് ജീവനക്കാരൻ വാഷ്റൂമിലേക്ക് എത്തിനോക്കിയതായും പരാതിയിൽ പറയുന്നു. അതിഥികളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുകളിൽ ഹോട്ടൽ നിയമങ്ങൾ പ്രതിഷ്ഠിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പിഴയ്ക്ക് പുറമെ മുറി വാടകയായി വാങ്ങിയ 55,500 രൂപ പലിശ സഹിതം തിരികെ നൽകാനും കോടതി ഉത്തരവിട്ടു.
asxzszasas

