ബോക്സ് ഓഫീസിൽ 'മായ' തീർത്ത് നിവിൻ പോളി; 'സർവ്വം മായ' 100 കോടി ക്ലബ്ബിൽ
ഷീബ വിജയൻ
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് 11 ദിവസത്തിനകം ചിത്രം ആഗോളതലത്തിൽ 109.65 കോടി രൂപ കളക്ഷൻ നേടി. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. ഫാന്റസി ഹൊറർ കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രം ഡിസംബർ 25-നാണ് തിയേറ്ററുകളിൽ എത്തിയത്. നിവിൻ പോളിയും അജു വർഗീസും ഒന്നിച്ച പത്താമത്തെ ചിത്രം കൂടിയാണിത്. സിനിമയുടെ ഡിജിറ്റൽ അവകാശം വൻ തുകയ്ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയതായും തിയേറ്റർ റണ്ണിന് ശേഷം ചിത്രം ഒടിടിയിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ. നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവായിട്ടാണ് ആരാധകർ ഈ വിജയത്തെ കാണുന്നത്.
dsasa

