കെഎംസിസി ബാലുശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷനും ഷുക്കൂർ തയ്യിൽ അനുസ്മരണവും സംഘടിപ്പിച്ചു


ഷീബ വിജയൻ

മനാമ: കെഎംസിസി ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷനും അന്തരിച്ച മുസ്ലിം ലീഗ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഷുക്കൂർ തയ്യിൽ അനുസ്മരണവും സംഘടിപ്പിച്ചു. കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെന്റർ സെക്രട്ടറി എന്ന നിലയിലും സംഘടനാ രംഗത്തും ഷുക്കൂർ തയ്യിൽ നൽകിയ അതുല്യമായ സംഭാവനകളെ നേതാക്കൾ ചടങ്ങിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും പ്രസ്ഥാനത്തോടുള്ള കൂറും വരും തലമുറയ്ക്ക് മാതൃകയാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി.കെ ഇസ്ഹാഖ് പറഞ്ഞു. മണ്ഡലം ആക്ടിങ് പ്രസിഡണ്ട് കുഞ്ഞാലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മണ്ഡലം തല 'ഈത്തപ്പഴം ചലഞ്ച്' ഉദ്ഘാടനം ശംസുദ്ധീൻ വെള്ളികുളങ്ങരയും, 'അൽ അമാന സുരക്ഷ സ്കീം' ഉദ്ഘാടനം പി.കെ ഇസ്ഹാഖും നിർവ്വഹിച്ചു. സീനിയർ നേതാവ് കരീം മാസ്റ്റർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ റാഷിദ്‌ വി.പി, റാഷിദ്‌ പി.വി, ബക്കർ നടുവണ്ണൂർ, ഷൌക്കത്തലി അത്തോളി, താജ്ജുദ്ദീൻ പൂനത്ത്, ഫൈസൽ കൂനഞ്ചേരി, റംഷാദ് കൂരാചൂണ്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി റസാഖ് കായണ്ണ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റാഷിദ്‌ പൂനത്ത് നന്ദിയും പറഞ്ഞു.

article-image

xzccxcv

You might also like

  • Straight Forward

Most Viewed