കടം വാങ്ങിയ ലക്ഷങ്ങൾ തിരികെ നൽകിയില്ല; യുവാവിനോട് പണം നൽകാൻ കോടതി ഉത്തരവ്
ഷീബ വിജയൻ
അബൂദബി: സഹപ്രവർത്തകയിൽ നിന്ന് കടം വാങ്ങിയ 1,15,000 ദിർഹം തിരികെ നൽകാൻ യുവാവിനോട് അബൂദബി ഫാമിലി സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. 2,45,000 ദിർഹം കടം വാങ്ങിയതിൽ ബാക്കി തുക നൽകാൻ പ്രതി വിസമ്മതിച്ചതിനെ തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. യുവതി സമർപ്പിച്ച തെളിവുകൾ അംഗീകരിച്ച കോടതി തുക കൈമാറാൻ ഉത്തരവിട്ടു. എന്നാൽ, യുവതി ആവശ്യപ്പെട്ട 20,000 ദിർഹം നഷ്ടപരിഹാരം കോടതി തള്ളി.
asdewsew
