യു.എ.ഇയോടുള്ള ആദരവ്; ബഹ്റൈനിലെ അൽ അരീൻ വന്യജീവിസങ്കേതം ഇനി ‘മുഹമ്മദ് ബിൻ സായിദ് നാച്ചുറൽ റിസർവ്’


പ്രദീപ് പുറവങ്കര / മനാമ 

യു.എ.ഇയുടെ 54ആമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ പ്രശസ്തമായ അൽ അരീൻ വന്യജീവിസങ്കേതത്തിന് പുതിയ പേര് നൽകി ബഹ്‌റൈൻ ഭരണകൂടം. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി ‘മുഹമ്മദ് ബിൻ സായിദ് നാച്ചുറൽ റിസർവ്’ എന്നാണ് വന്യജീവിസങ്കേതത്തിന് പുതിയ പേര് നൽകിയിരിക്കുന്നത്. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച രാജകൽപ്പന പുറപ്പെടുവിച്ചത്.

ബഹ്‌റൈനും യു.എ.ഇയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് നടത്തുന്ന മഹത്തായ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നടപടി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളിലൊന്നായ ഈ റിസർവ് തദ്ദേശീയമായ മൃഗങ്ങളാലും പക്ഷികളാലും സമൃദ്ധമാണ്.

ബഹ്‌റൈനോടും അവിടത്തെ ജനങ്ങളോടും യു.എ.ഇ പ്രസിഡന്റ് പുലർത്തുന്ന സ്നേഹത്തിനും നിരന്തരമായ പിന്തുണക്കും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ തന്റെ പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ സൗഹൃദത്തിന്റെ പുതിയ അടയാളമായി ഈ നാമകരണം മാറുമെന്ന് അധികൃതർ വ്യക്തമാക്കി.

article-image

qsf

You might also like

  • Straight Forward

Most Viewed