അൻവറും സി.കെ ജാനുവും യുഡിഎഫിലേക്ക്; മുന്നണി വിപുലീകരിച്ച് പ്രതിപക്ഷം
ഷീബ വിജയൻ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരിച്ച് യുഡിഎഫ്. പി.വി. അൻവറിന്റെ ഡി.എം.കെ (ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള), സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യൻ നാഷണൽ കാമരാജ് കോൺഗ്രസ് എന്നീ പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. അടിത്തറ വിപുലീകരിച്ച പുതിയ യുഡിഎഫ് ആയിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് വി.ഡി. സതീശൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് പുതിയ പാർട്ടികളെ മുന്നണിയിലെത്തിച്ചത്. എന്നാൽ, ജോസ് കെ. മാണിയുടെ മുന്നണി പ്രവേശന കാര്യത്തിൽ യോഗത്തിൽ തീരുമാനമായില്ല.
dfddfdfr
