ദിലീപിനെ കുടുക്കാൻ ലാൽ ശ്രമിച്ചെന്ന കഥ വ്യാജം; ലക്ഷ്യം ലാലിന്റെ മകനെ പ്രതിയാക്കൽ - ടി.ബി. മിനി


ഷീബ വിജയൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ സംവിധായകൻ ലാലും മകൻ ജീൻ പോൾ ലാലും ചേർന്ന് കുടുക്കിയതാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. ദിലീപിനെ രക്ഷിക്കാനും ലാലിന്റെ മകനെ കേസിൽ പ്രതിയാക്കാനുമായി ബോധപൂർവം ചമച്ച കഥയാണിതെന്ന് അവർ പറഞ്ഞു.

ലാലിന്റെ സ്റ്റുഡിയോയിൽ ദിലീപിന് പങ്കാളിത്തമുണ്ടെന്നും പ്രതികളായ പൾസർ സുനിയും മാർട്ടിനും ലാൽ ക്രിയേഷൻസിന്റെ ഡ്രൈവർമാരാണെന്നുമാണ് പുറംലോകം അറിയുന്നതെങ്കിലും ഇവരെ നിയമിച്ചതിന് പിന്നിൽ ദിലീപിന്റെ ഇടപെടലുണ്ടെന്നും മിനി ആരോപിച്ചു. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് പൾസർ സുനി വിറ്റിരിക്കാൻ സാധ്യതയുണ്ടെന്നും, അത്തരമൊരു വീഡിയോ കൈവശമുണ്ടെങ്കിൽ അത് കണ്ടുകെട്ടാൻ കോടതി ഉത്തരവിടണമെന്നും അവർ ആവശ്യപ്പെട്ടു.

article-image

assaas

You might also like

  • Straight Forward

Most Viewed