ഐ.സി.എഫ് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര / മനാമ
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്‌റൈൻ രാജ്യത്തിന്റെ 54-ാമത് ദേശീയ ദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. രാജ്യത്തെ വിവിധ റീജ്യനുകളിലായി പ്രവർത്തിക്കുന്ന മജ്മഅ് തഅലീമിൽ ഖുർആൻ മദ്രസകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ആഘോഷങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഉമ്മുൽ ഹസം റീജ്യൻ പ്രസിഡന്റ് അബ്ദു റസാഖ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സിദ്ദീഖ് മാസ് ഉദ്ഘാടനം ചെയ്തു. നസീഫ് അൽ ഹസനി ഉദ്ബോധനം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി ഫ്ലാഗ് കളറിങ്, ഫ്ലാഗ് ഡ്രോയിങ്, എസ്സേ റൈറ്റിങ്, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. മുസ്തഫ പൊന്നാനി സ്വാഗതവും അസ്കർ താനൂർ നന്ദിയും പറഞ്ഞു.
സൽമാബാദ് മജ്മഅ് തഅലീമിൽ ഖുർആൻ മദ്രസയിലെ ആഘോഷങ്ങൾ സദർ മുഅല്ലിം അബ്ദു റഹീം സഖാഫി ഉദ്ഘാടനം ചെയ്തു. റീജ്യൻ ജനറൽ സെക്രട്ടറി അബ്ദുല്ല രണ്ടത്താണി സന്ദേശ പ്രഭാഷണം നടത്തി. ദേശീയഗാനാലാപനം, ഫ്ലാഗ് റൈസിങ് എന്നിവയും നടന്നു. ഹംസ ഖാലിദ് സഖാഫി, സഹീർ ഫാളിലി, ഷഫീഖ് മുസ്‍ലിയാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മനാമ സുന്നി സെന്ററിൽ നടന്ന പരിപാടികൾക്ക് സയ്യിദ് അസ്ഹർ അൽ ബുഖാരി, ഹുസൈൻ സഖാഫി കൊളത്തൂർ, മുഹമ്മദ് സഖാഫി ഉളിക്കൽ, അഷ്റഫ് രാമത്ത്, ഷംസു മാമ്പ തുടങ്ങിയവർ നേതൃത്വം നൽകി. മദ്രസ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. അസീസ് ചെരുമ്പ, സലാം പെരുവയൽ, പി.ടി. അബ്ദുറഹ്മാൻ, ഷഫീഖ് പൂക്കയിൽ, ബഷീർ ഷൊർണൂർ എന്നിവരും ആഘോഷങ്ങളിൽ സംബന്ധിച്ചു.
േേ
