സഞ്ജയ് കപൂറിൻ്റെ വിൽപത്രം: ഫോറൻസിക് പരിശോധനയെ എതിർത്ത് ഭാര്യ പ്രിയ സച്ച്ദേവ്
ഷീബ വിജയ൯
വ്യവസായ പ്രമുഖൻ സഞ്ജയ് കപൂറിൻ്റെ വിൽപത്രത്തിൻ്റെ ആധികാരികത സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു. വിൽപത്രം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന സഞ്ജയുടെ മക്കളായ സമൈറയുടെയും കിയാൻ്റെയും ആവശ്യത്തെ ഭാര്യ പ്രിയ സച്ച്ദേവ് കോടതിയിൽ എതിർത്തു. 30,000 കോടി രൂപയിലധികം ആസ്തിയുള്ള സോണ കോംസ്റ്റാർ ഗ്രൂപ്പിൻ്റെ അവകാശം പ്രിയയ്ക്ക് നൽകുന്നതാണ് ഈ വിൽപത്രം.
വിൽപത്രത്തിൻ്റെ നടത്തിപ്പുകാരി മൊഴി മാറ്റിയതും പ്രിയ സച്ച്ദേവ് വിൽപത്രത്തെക്കുറിച്ച് ഓരോ തവണയും വ്യത്യസ്തമായ വിശദീകരണങ്ങൾ നൽകിയതും സംശയം വർദ്ധിപ്പിച്ചിട്ടുണ്ട്. സഞ്ജയ് കപൂർ മരിക്കുമ്പോൾ വിൽപത്രം ഉണ്ടായിരുന്നില്ലെന്നാണ് ആദ്യം പ്രിയ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് 2025-ലെ ഒരു രേഖ ഹാജരാക്കുകയായിരുന്നു. കേസിൽ ഡൽഹി ഹൈക്കോടതി 2026 ജനുവരി 20-ന് വീണ്ടും വാദം കേൾക്കും.
HJHJKHJKHJK
