ജനസംഖ്യ കൂട്ടാൻ ചൈന; ഗർഭനിരോധന ഉറകൾക്കും മരുന്നുകൾക്കും മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തുന്നു


ഷീബ വിജയ൯

ബെയ്ജിങ്: രാജ്യത്ത് കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗർഭനിരോധന ഉറകൾക്കും മരുന്നുകൾക്കും മൂല്യവർദ്ധിത നികുതി (VAT) ഏർപ്പെടുത്താൻ ചൈന തീരുമാനിച്ചു. ജനുവരി ഒന്നിന് നികുതി പ്രാബല്യത്തിൽ വരുന്നതോടെ കോണ്ടത്തിന് നിലവിലുണ്ടായിരുന്ന 13 ശതമാനം വാറ്റ് നൽകേണ്ടി വരും.

ചൈനീസ് സാമൂഹ്യമാധ്യമങ്ങളിൽ ഈ നീക്കം വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. നികുതി ഏർപ്പെടുത്തിയാലും കോണ്ടം ഉപയോഗിക്കുന്നതിനേക്കാൾ ചെലവേറിയതാണ് ഒരു കുട്ടിയെ വളർത്തുന്നത് എന്ന അഭിപ്രായം പലരും പരിഹസിക്കുന്നു. ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉയർന്ന വില കാരണം ആസൂത്രണം ചെയ്യാത്ത ഗർഭധാരണങ്ങളും ലൈംഗിക രോഗങ്ങളും വർദ്ധിക്കാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ദ്ധർ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്.

ജനസംഖ്യ ഉയർന്നപ്പോൾ 1980 മുതൽ 2015 വരെ ഒറ്റക്കുട്ടി നയം നടപ്പിലാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി, ജനസംഖ്യ കുറയാൻ തുടങ്ങിയതോടെ 2015-ൽ നയം മാറ്റി രണ്ട് കുട്ടികളാക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ കാര്യമായ മാറ്റം വരാത്ത സാഹചര്യത്തിലാണ് നിലവിൽ ഗർഭനിരോധന വസ്തുക്കൾക്ക് നികുതി ഏർപ്പെടുത്തുന്നത്.

article-image

ADSDASDAS

You might also like

  • Straight Forward

Most Viewed