കടൽ വഴി കുവൈത്തിലേക്ക് കടത്തുവാൻ ശ്രമിച്ച ഇരുപത് ലക്ഷം ദിനാര്‍ മൂല്യമുള്ള മയക്കുമരുന്ന് പിടികൂടി


കടൽ വഴി കുവൈത്തിലേക്ക്  വൻ മയക്കുമരുന്നു ശേഖരം കടത്തുവാനുള്ള ശ്രമം കോസ്റ്റ് ഗാർഡ്  പരാജയപ്പെടുത്തി. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുവൈത്ത് ജലാതിർത്തിയിൽ വെച്ച് കപ്പൽ പിടികൂടിയത്. കപ്പലില്‍ നിന്നും 100 കിലോഗ്രാം ഷാബു പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 

വിപണയില്‍ ഇരുപത് ലക്ഷം ദിനാര്‍ വിപണി മൂല്യമുള്ള മയക്കുമരുന്നാണ് പിടികൂടിയത്. ആറു കപ്പല്‍ ജീവനക്കാരെയും  അറസ്റ്റ്ചെയ്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി പ്രതികളേയും  പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്തുകാരിൽ കടുത്ത വെല്ലുവിളിയാണ് കുവൈത്ത് നേരിടുന്നത്. അടുത്തകാലത്തായി രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും വിപണനവും ഗണ്യമായി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

article-image

sdfgdsg

You might also like

  • Straight Forward

Most Viewed