കുവൈത്തിന് പുതിയ ധന, വിദ്യാഭ്യാസ മന്ത്രിമാർ


കുവൈത്തിൽ പുതിയ ധന, വിദ്യാഭ്യാസ മന്ത്രിമാരെ നിയമിച്ചു. കിരീടാവകാശിയും ഡപ്യൂട്ടി അമീറുമായ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ധനമന്ത്രിയായി ഫഹദ് അൽ ജാറല്ലയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയായി ഡോ.ആദിൽ അൽ മാനിയയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

ഞായറാഴ്ച ബയാൻ പാലസിലായിരുന്നു സ്ഥാനാരോഹണം. ധനമന്ത്രിയായിരുന്ന മനാഫ് അബ്ദുൽ അസീസ് അൽ ഹാജ്‍രി ജൂലൈയിൽ രാജിവച്ചതിനെ തുടർന്നാണ് ഇപ്പോൾ പുതിയ മന്ത്രിയെ നിയമിച്ചത്.

article-image

jhghj

You might also like

  • Straight Forward

Most Viewed