കുവൈത്തിലെ സാംസ്കാരിക നിലയങ്ങൾ നവീകരിക്കാനും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും തീരുമാനം


കുവൈത്തിലെ  സാംസ്കാരിക നിലയങ്ങൾ നവീകരിക്കാനും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ബഹുമുഖ പദ്ധതികൾ നടപ്പിലാക്കാനും തീരുമാനം. നാഷണൽ കൗൺസിൽ ഓഫ് കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്‌സ് പ്രവർത്തനങ്ങളും നവീകരണങ്ങളും ചർച്ച ചെയ്യുന്നതിനായി ഇൻഫർമേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി പ്രത്യേക യോഗം വിളിച്ചു. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ‍ സ്ഥിതിചെയ്യുന്ന മ്യൂസിയങ്ങളും,  തിയേറ്ററുകളും നവീകരിക്കുവാനുള്ള പദ്ധതി യോഗത്തിൽ‍ ചർ‍ച്ച ചെയ്തു. പബ്ലിക് ലൈബ്രറികൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ‍  ചർച്ചചെയ്തതായി അധികൃതർ‍ അറിയിച്ചു.

article-image

dhfdh

You might also like

  • Lulu Exchange
  • Straight Forward

Most Viewed