വി. മുരളീധരനെതിരെ സംസ്ഥാന ബിജെപിയില്‍ പുതിയ ചേരി
സംസ്ഥാനത്തെ ബിജെപി ഔദ്യോഗിക നേതൃത്വത്തില്‍ ചേരിതിരിവ്. നേതൃത്വത്തെ അറിയിക്കാതെ വി.മുരളീധരന്‍ പരിപാടികള്‍ നിശ്ചയിക്കുന്നു എന്നാണ് കെ സുരേന്ദ്രന്റെ പരാതി. ജില്ലാ കമ്മറ്റികളിലും ചേരിതിരിവ് പ്രകടമാണ്. വിഭാഗീയത ശക്തമായ ബിജെപി കേരള ഘടകത്തിന് പുതിയ തലവേദനയാവുകയാണ് ഔദ്യോഗിക പക്ഷത്തെ ചേരിതിരിവ്. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായത് വി മുരളീധരനൊപ്പം നിന്നതുകൊണ്ടാണ്. എന്നാല്‍ അധ്യക്ഷപദവിയില്‍ രണ്ടാം ഊഴത്തിന് ശ്രമിക്കുന്ന കെ. സുരേന്ദ്രന് വി. മുരളീധരനുമായി ഇപ്പോള്‍ പഴയ സൗഹൃദമില്ല. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രബല നേതാക്കളെ ഒതുക്കി മുരളീധരന്‍, സുരേന്ദ്രന്‍, വി.വി രാജേഷ് സഖ്യമാണ് സംസ്ഥാന ഘടകത്തിലെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്.
മെഡിക്കല്‍ കോഴക്കേസില്‍ കുമ്മനം രാജശേഖരന്‍ സസ്പെന്‍ഡ് ചെയ്ത വി.വി രാജേഷിനെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാക്കിയതും വി മുരളീധരനാണ്. ഇപ്പോള്‍ ഈ സഖ്യത്തില്‍ വിള്ളല്‍ വീണുവെന്നാണ് സൂചന. മുരളീധരന്റെ വിശ്വസ്തരായ സി കൃഷ്ണകുമാര്‍, പി രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണ എന്നിവര്‍ക്കും മുരളീധരനുമായി പഴയ അടുപ്പമില്ല. ഇവരെല്ലാം നിലവില്‍ കെ സുരേന്ദ്രന്-വി.വി രാജേഷ് ചേരിയോടാണ് കൂറുപുലര്‍ത്തുന്നത്. പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നീ ജില്ലാ കമ്മിറ്റികളിലും ചേരിതിരിവ് പരസ്യമാണ്.
dsaadsads

