ഈ വർ‍ഷം മയക്കുമരുന്ന് കേസുകളിൽ കുവൈത്തിൽ‍ നിന്നും നാട് കടത്തിയത് 400 പേരെ


കുവൈത്തിൽ‍ ഈ വർ‍ഷം മയക്കുമരുന്ന് കേസുകളിൽ‍ ഉൾ‍പ്പെട്ട 400 പേരെ നാടുകടത്തിയതായി ഡ്രഗ് കണ്‍ട്രോൾ‍ ഡിപ്പാർ‍ട്ടമെന്റ് അറിയിച്ചു. ജനുവരി ഒന്ന് മുതൽ‍ മെയ് 31 വരെയുള്ള കണക്കാണിത്. മയക്കുമരുന്ന്് ഉപയോഗം ചെറുക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും ഡിപ്പാർ‍ട്ട്‌മെന്റ് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടികളുട ഭാഗമായാണ് ഇത്രയുംപേരെ നാടുകടത്തിയതെന്നും അധികൃതർ‍ വ്യക്തമാക്കി.

ജി.സി.സി രാജ്യങ്ങളിലുടനീളം വിപുലമായ നവീന പരിശോധനാ സംവിധാനങ്ങളാണ് മയക്കുമരുന്ന് കേസുകളും കള്ളക്കടത്തും തടയാനായി ഒരുക്കിയിരിക്കുന്നത്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed