സല്ലാഖിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കരക്ക് കടകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യം


പ്രദീപ് പുറവങ്കര

സല്ലാഖ്: സല്ലാഖിലെ പ്രധാന പാതകളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന കരക്ക് (ചായ) കടകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സതേൺ മുനിസിപ്പൽ കൗൺസിൽ. യാതൊരുവിധ മുൻകൂർ അനുമതിയുമില്ലാതെ രാത്രി മുഴുവൻ തുറന്നു പ്രവർത്തിക്കുന്ന ഇത്തരം കടകൾക്ക് മുന്നിൽ ഉപഭോക്താക്കൾ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്ന് കൗൺസിലർ ഹമദ് അൽ സുആബി വ്യക്തമാക്കി.

സല്ലാഖിലെ പ്രധാന ഗതാഗത പാതയായ ഷെയ്ഖ് യൂസഫ് അൽ സദ്ദീഖി അവന്യൂവിലാണ് ഈ പ്രശ്നം രൂക്ഷമായിരിക്കുന്നത്. വഴിയരികിൽ നിരന്നുകിടക്കുന്ന വാഹനങ്ങൾ കാരണം അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ പ്രയാസമാണ്. പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന ചായക്കടകൾ രാത്രി മുഴുവൻ പ്രവർത്തിക്കേണ്ടതില്ലെന്നും, ഇത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യത്തിന് പാർക്കിംഗ് സൗകര്യമുള്ള പെട്രോൾ പമ്പുകളിലേക്കോ കമേഴ്സ്യൽ സെന്ററുകളിലേക്കോ രാത്രികാല ബിസിനസുകൾ മാറ്റണമെന്ന് കൗൺസിലർ നിർദ്ദേശിച്ചു. കൂടാതെ, അർദ്ധരാത്രിക്ക് ശേഷം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ കർശന പരിശോധന നടത്തണമെന്നും കടകളുടെ ലൈസൻസ്, പ്രവർത്തന സമയം, ബോർഡുകൾ എന്നിവയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും സതേൺ മുനിസിപ്പൽ കൗൺസിൽ അധികൃതരോട് ആവശ്യപ്പെട്ടു.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed