ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ പണിമുടക്ക്; മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും


ഷീബ വിജയൻ

ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ ബാങ്ക് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ട് പോകുന്നു. ശനിയും ഞായറും കൂടി അവധിയായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായക ചതുര്‍ഥിയുടെ അവധി കൂടി വരുന്നതിനാൽ 4 ദിവസം വരെ ബാങ്ക് പ്രവർത്തനം തടസ്സപ്പെട്ടേക്കാം. ഇതിനു പുറമെ 28, 29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്കും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ആവശ്യം ഇതുവരെ സർക്കാർ അംഗീകരിക്കാത്തതാണ് പണിമുടക്കിലേക്ക് നയിച്ചത്. ബെഫി, എഐബിഇഎ, എഐബിസി, എന്‍സിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

article-image

asassaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed