ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബുമായി ബഹ്റൈൻ ഉപപ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല സൗഹൃദബന്ധവും ശക്തമായ സാമ്പത്തിക-വ്യാപാര സഹകരണവും വരും നാളുകളിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന് ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ വ്യക്തമാക്കി. കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം എടുത്തുപറഞ്ഞത്.

ബഹ്‌റൈന്റെ സമഗ്രമായ വികസനത്തിലും വളർച്ചയിലും രാജ്യത്തെ ഇന്ത്യൻ സമൂഹം നൽകുന്ന വിലപ്പെട്ട സംഭാവനകളെ ഉപപ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. തനതായ സേവനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് നടത്തിയ പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ബഹ്‌റൈനിൽ സേവനമനുഷ്ഠിച്ച കാലയളവിൽ ഭരണകൂടത്തിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് ഇന്ത്യൻ സ്ഥാനപതി നന്ദി രേഖപ്പെടുത്തി.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed