ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു


കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. ഒരു യാത്രക്ക് ഒരു ലക്ഷം രൂപ വരെയാണ് ടിക്കറ്റിനായി ഈടാക്കുന്നത്. യാത്രക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നത്തോടെ യാത്ര ചെയ്യാന്‍ കാത്തിരുന്ന പലരും പിന്‍വാങ്ങുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് മലയാളികളെ ഞെക്കി പിഴിയുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. മാസങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ടാണ് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ പ്രവാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പിക്കുന്നതാണ് ഇത്തരത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് സൃഷ്ടിച്ചത്. കൊച്ചി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ടിക്കറ്റ് നിരക്ക് സെപ്റ്റംബര്‍ ആദ്യ രണ്ടാഴ്ചകളില്‍ ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടുലക്ഷം വരെയാണ്.

You might also like

  • Straight Forward

Most Viewed