കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കാന്‍ ആലോചന


കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും നേരിട്ടുള്ള പ്രവേശനം അനുവദിക്കാൻ ആലോചിക്കുന്നു. നേരിട്ടുള്ള പ്രവേശന വിലക്ക് തുടരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ടു പ്രവേശനം അനുവദിക്കുന്നതിന് നീക്കങ്ങൾ ആരംഭിച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയവർക്ക് കോവിഡ് മാനദന്ധങ്ങൾ പാലിച്ചു രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതിനാണ് സർക്കാർ നീക്കം. നിലവിൽ വിദേശികളുടെ പ്രവേശനവിലക്ക് കുവൈത്ത് പിൻവലിച്ചുവെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളവയുടെ പട്ടികയിൽ തുടരുകയാണ്. എന്നാൽ നേരിട്ടു പ്രവേശിക്കാൻ കഴിയാത്ത ആയിരകണക്കിന് വിദേശികൾ സർക്കാരിന്റെ അനുകൂല തീരുമാനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed