24 മ​ണി​ക്കൂ​റി​നി​ടെ ഇന്ത്യയിൽ 36,401 പേ​ർ‍​ക്കു കൂ​ടി കോ​വി​ഡ്


ന്യൂഡൽ‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേർ‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ‍ പകുതിയിലധികം രോഗികളും കേരളത്തിലാണ്. 21,427 പേർ‍ക്കാണ് ബുധനാഴ്ച കേരളത്തിൽ‍ കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,157 പേർ‍ രോഗമുക്തി നേടുകയും 530 മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4,33,049 മരണമാണ് കോവിഡ് ബാധയെ തുടർ‍ന്നെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 3,23,22,258 പേർ‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ‍ 3,15,25,080 പേർ‍ രോഗമുക്തി നേടി. നിലവിൽ‍ 3,64,129 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 149 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തുടനീളം 56,64,88,433 ഡോസ് കോവിഡ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്തു. കഴിഞ്ഞദിവസം മാത്രം 56,36,336ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed