കുവൈത്തിലേക്ക് വിദേശികള്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്ക്
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് കുവൈത്തില്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഫെബ്രുവരി ഏഴ് മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാളുകളിലുള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു. എന്നാല്‍ ഫാര്‍മസി, ഭക്ഷ്യ ഉല്‍പ്പന്നങ്ങൾ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവുണ്ട്. ഡെലിവറി സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.

