കെ.ജി ബാബുരാജനെ ഐസിഎഫ് ബഹ്‌റൈൻ ആദരിച്ചു
മനാമ: ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ.ജി ബാബുരാജനെ ഐസിഎഫ് ബഹ്‌റൈൻ ആദരിച്ചു. മികച്ച എഞ്ചിനിയറും ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും തികഞ്ഞ ലാളിത്യത്തിന്റെയും ഉടമയായ ബാബുരാജനെ അർഹിച്ച അംഗീകാരമാണ് തേടിയെത്തിയതെന്നും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും ഐസിഎഫ് നേതാക്കൾ പറഞ്ഞു. ഐസിഎഫ് നേതാക്കളായ ജനറൽ സെക്രട്ടറി എം. സി. അബ്ദുൽ കരീം, ഉസ്മാൻ സഖാഫി, അബ്ദുൽറഹീം പേരാന്പ്ര, സിയാദ് വളപട്ടണം തുടങ്ങിയവർ ചേർന്ന് ബാബുരാജന് മൊമെന്റോ നൽകി.

