കുവൈത്തിൽ നിന്നും പ്രതിദിനം ആയിരം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ധാരണ


കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും പ്രതിദിനം ആയിരം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കുവൈത്തും ഇന്ത്യയും ധാരണയിലെത്തി. ഇതു സംബന്ധിച്ചു ഇരുരാജ്യങ്ങളിലെയും വ്യോമയാന അധികൃതർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കുവൈത്തിൽ നിന്നും പ്രതിദിനം ആയിരം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി താത്കാലിക വിമാന സർവ്വീസ് ആരംഭിക്കുന്നത്.

ഇരു രാജ്യങ്ങളിലേയും വിമാനക്കന്പനികൾക്ക് സീറ്റുകൾ വീതിച്ചു നൽകിയാണ് യാത്ര ക്രമീകരിക്കുന്നത്. 500 സീറ്റുകൾ കുവൈത്ത് ദേശീയ വിമാന കമ്പനികളായ കുവൈത്ത് എയർ− ജസീറ എയർ വേസുകൾക്കും 500 സീറ്റുകൾ ഇന്ത്യൻ വിമാന കന്പനികൾക്കുമാണ്. എന്നാൽ ഈ വിമാനങ്ങളിൽ ഇന്ത്യയിൽ നിന്നള്ള യാത്രക്കാരെ കൊണ്ടു വരാൻ അനുവദിക്കില്ല. ഓഗസ്റ്റ് 10 മുതലാണ് ഇപ്രകാരം വിമാന സർവ്വീസ് നടത്തുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed