രാജമല ദുരന്തം: മരണം 14 ആയി, 12 പേരെ രക്ഷപ്പെടുത്തി


തൊടുപുഴ: രാജമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആ‍യി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാർ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാജമല പെട്ടിമുടിയിലാണ് വലിയ തോതിൽ മണ്ണിടിഞ്ഞത്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

 

മരിച്ച ഒന്പത് പേരുടെ പേരു വിവരങ്ങൾ പുറത്ത് വിട്ടു. 

മരണമടഞ്ഞവർ 

1. ഗാന്ധിരാജ് (48) 

2. ശിവകാമി (38) 

3. വിശാൽ (12) 

4. രാമലക്ഷ്മി (40) 

5. മുരുകൻ (45) 

6. മയിൽ സ്വാമി (48) 

7. കണ്ണൻ (40) 

8. അണ്ണാദുരൈ (44) 

9. രാജേശ്വരി (43)

You might also like

  • Lulu Exchange
  • Straight Forward

Most Viewed