സഡക് 2 ഒടി­ടി­ റി­ലീസ് 28ന്


ഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും പ്രധാനവേഷങ്ങളിലെത്തി വൻജയം നേടിയ ബോളിവുഡ്  റൊമാന്‍റിക് ത്രില്ലർ സഡകിന്റെ രണ്ടാം ഭാഗത്തിന്റെ ഒടിടി റിലീസ് ഈ മാസം 28ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ മൾട്ടിപ്ലെക്സിൽ ഓൺലൈനായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ് അറിയിച്ചിരിക്കുകയാണ്. ആലിയാ ഭട്ടും ഇത് ട്വീറ്റ് ചെയ്ത് അറിയിച്ചിട്ടുണ്ട്.

സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ, പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ധെ, മോഹൻ കപൂർ, അക്ഷയ് ആനന്ദ് തുടങ്ങിയവരാണ് ‘സഡക് 2’ വിലെ അഭിനേതാക്കൾ. ഇരുപത് വർഷത്തിന് ശേഷം മഹേഷ് ഭട്ട് ഒരുമിക്കുന്ന ചിത്രമായതിനാൽ വലിയ ആകാംക്ഷയോടെയാണ്  ആരാധകർ ‘സഡക് 2’വിനെ കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ ഏതാനും ദിവസം മുന്പ്  പുറത്തു വിട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed