കുവൈത്തിൽ ഇന്ന് 915 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 915 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 602 പേരാണ് ഇന്ന് രോഗ വിമുക്തരായത്. ഇന്ന് 2 പേർ മരിച്ചതോടുകൂടി കോവിഡ് മരണം 341 ആയി. രാജ്യത്തു ഇതുവരെ 43703 പേർക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതിൽ 33,969 പേരും രോഗവിമുക്തരായി. പുതിയതായി കോവിഡ് രോഗ ബാധ കണ്ടെത്തിയവരിൽ സ്വദേശികൾ 492 ഉംവിദേശികൾ 423 മാണ്. ഫർവാനിയ, ജഹറ, അഹമ്മദി, ഹവല്ലി മേഖലകളാണ് ഇന്നു കോവിഡ് ഹോട്ട്പോട്ടുകളായി തുടരുന്നത്.
ഫർവാനിയയിൽ 250, ജഹറയിൽ 222, അഹമ്മദിയിൽ 219, ഹവല്ലിയിൽ 137, തലസ്ഥാന നഗരിയിൽ 87 എന്നിങ്ങനെയാണ് പുതിയ രോഗികൾ. 9393 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 162 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നു ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അൽ സനാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

