കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഡെക്സമെത്തസോൺ ഉപയോഗിക്കാൻ കേന്ദ്രാനുമതി
ന്യൂഡൽഹി: കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഡെക്സമെത്തസോൺ മരുന്ന് ഉപയോഗിക്കാൻ കേന്ദ്രം അനുമതി നൽകി. വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്സമെത്തസോൺ. ബ്രിട്ടനിൽ നടത്തിയ പരീക്ഷണങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ ഡെക്സമെത്തസോൺ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഡെക്സമെത്തസോൺ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന ആഹ്വാനം ലോകാരോഗ്യസംഘടന നടത്തുകയും ചെയ്തിട്ടുണ്ട്.

