മദ്യ നിർമ്മാണത്തിനിടെ പിടിയിലായ അഞ്ച് പ്രവാസികളെ നാടുകടത്തുമെന്ന് കുവൈത്ത്


കുവൈത്ത് സിറ്റി: അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് നടന്ന മദ്യ നിർമ്മാണം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മഹ്ബുലയിലെ രണ്ട് അപ്പാർ‍ട്ട്മെന്റുകളിൽ നടത്തിയ പരിശോധനയിലാണ് ഏഷ്യക്കാരായ അഞ്ച് പ്രവാസികൾ പിടിയിലായത്. കുപ്പികളിൽ നിറച്ചും അല്ലാതെയും സൂക്ഷിച്ചിരുന്ന വൻ മദ്യ ശേഖരവും നിർമ്മാണത്തിനുപയോഗിക്കുന്ന സാധന സാമഗ്രികളും ഇവിടെ നിന്ന് അധികൃതർ കണ്ടെടുത്തു.

ഫ്ലാറ്റുകളിൽ മദ്യം നിർമ്മിച്ച് വിതരണം ചെയ്തിരുന്നതായി പിടിയിലായവർ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. അഹ്‍മദി സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സലേഹ് മത്തറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മെഹ്ബുലയിലെ ഒരു ഒരു കെട്ടിടത്തിൽ തന്നെയുള്ള അടുത്തടുത്ത രണ്ട് അപ്പാർട്ട്മെന്റുകളിൽ മദ്യ നിർമ്മാണം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ വിശദമായ അന്വേഷണം നടത്തി ഉറപ്പുവരുത്തിയ ശേഷമായിരുന്നു പരിശോധന. പിടിച്ചെടുത്ത മദ്യം ഉദ്യോഗസ്ഥർ നശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed